നന്തൻകോട് കൂട്ടക്കൊലക്കേസ്; കേദലിൻ്റെ ശിക്ഷാ വിധിയില്‍ വാദം ഇന്ന്





തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിലെ ശിക്ഷാ വിധിയില്‍ ഇന്ന് വാദം തുടങ്ങും. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ആറാണ് ശിക്ഷ വിധിക്കുന്നത്.

മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ കൊന്ന കേസിൽ കേദൽ ജിൻസൺ രാജയാണ് ഏകപ്രതി. നാലുപേരെ കൂട്ടകൊല ചെയ്ത കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം.

കുടുംബത്തോട് തോന്നിയ വിരോധത്താലാണ് അച്ഛനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയത്. ഇതുകൂടാതെ ഈ കുടുംബത്തിൻറെ ആശ്രയത്തിൽ കഴിഞ്ഞ വൃദ്ധയും അന്ധയുമായ സ്ത്രീയെയും കൊലപ്പെടുത്തി. അമ്മാവനെ കൊലപ്പെടുത്താൻ ശ്രമിച്ചു. ഇക്കാര്യങ്ങൾ പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. നാലുപേരെ കൊലപ്പെടുത്തിയതിന് കൊലക്കുറ്റം വെവ്വേറെ തെളിഞ്ഞിട്ടുണ്ട്. തെളിവ് നശിപ്പിച്ചതും വീട് തീ വച്ചതും തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
Previous Post Next Post