മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ കൊന്ന കേസിൽ കേദൽ ജിൻസൺ രാജയാണ് ഏകപ്രതി. നാലുപേരെ കൂട്ടകൊല ചെയ്ത കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം.
കുടുംബത്തോട് തോന്നിയ വിരോധത്താലാണ് അച്ഛനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയത്. ഇതുകൂടാതെ ഈ കുടുംബത്തിൻറെ ആശ്രയത്തിൽ കഴിഞ്ഞ വൃദ്ധയും അന്ധയുമായ സ്ത്രീയെയും കൊലപ്പെടുത്തി. അമ്മാവനെ കൊലപ്പെടുത്താൻ ശ്രമിച്ചു. ഇക്കാര്യങ്ങൾ പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. നാലുപേരെ കൊലപ്പെടുത്തിയതിന് കൊലക്കുറ്റം വെവ്വേറെ തെളിഞ്ഞിട്ടുണ്ട്. തെളിവ് നശിപ്പിച്ചതും വീട് തീ വച്ചതും തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.