വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സീരിയല്‍ നടന്‍ റോഷന്‍ ഉല്ലാസ് അറസ്റ്റില്‍


വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന തൃശൂർ സ്വദേശിനിയുടെ പരാതിയില്‍ സീരിയല്‍ നടന്‍ റോഷന്‍ ഉല്ലാസ് അറസ്റ്റില്‍. കൊച്ചി കളമശ്ശേരി പൊലീസാണ് ബലാത്സംഘം കുറ്റം ചുമത്തി റോഷനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കരയിലും തൃശ്ശൂരിലും കോയമ്പത്തൂരിലും വച്ച് 2022ല്‍ പീഡിപ്പിച്ചെന്നും ശേഷം ഈ വര്‍ഷം ഫെബ്രുവരിയില്‍ കോയമ്പത്തൂരിലെത്തിച്ച് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചു എന്നും പരാതിയിൽ യുവതി പറയുന്നു.

പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.നായികാ നായകൻ എന്ന പരിപാടിയിലൂടെയാണ് റോഷൻ ഉല്ലാസ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഇപ്പോൾ രണ്ട് സിനിമകളിലും അഭിനയിച്ചട്ടുണ്ട്.

Previous Post Next Post