കെസിഎയുടെ വിലക്കിൽ പ്രതികരണവുമായി ശ്രീശാന്ത്


തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കികൊണ്ടുള്ള ഉത്തരവ് ഇന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തിറക്കിയിരുന്നു. സഞ്ജു സാംസണ്‍ വിവാദത്തിലെ പ്രസ്താവനയുടെ പേരിലാണ് നടപടി. പ്രസ്താവന സത്യവിരുദ്ധവും അപമാനകരവുമെന്ന് കെസിഎ കുറ്റപ്പെടുത്തി. കേരള ക്രിക്കറ്റ് ലീഗിലെ കൊല്ലം ടീം സഹ ഉടമയാണ് ശ്രീശാന്ത്. കൊല്ലം, ആലപ്പി ഫ്രാഞ്ചൈസികള്‍ക്കെതിരെ വിവാദത്തില്‍ നടപടിയില്ലെന്ന് കെസിഎ അറിയിച്ചു. ഇരുവരും നല്‍കിയ മറുപടി തൃപ്തികരമായതിനാലാണ് ഇത്.  ഇക്കാര്യത്തില്‍ ശ്രീശാന്തിന്റെ പ്രതികരണം വന്നിരിക്കുകയാണിപ്പോള്‍. വിലക്കിന്റെ കാരണം അറിയില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള താരത്തെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തത്. കെസിഎ അറിയിപ്പ് കിട്ടിയശേഷം അടുത്ത നടപടി ആലോചിക്കുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.  ഏപ്രില്‍ 30ന് എറണാകുളത്തു ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ  പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

Previous Post Next Post