കളംപിടിക്കാൻ ആര്യാടൻ ഷൗക്കത്ത് ഇന്നിറങ്ങുന്നു... പാണക്കാട് സന്ദർശിക്കും... ഇടതുമുന്നണിയിൽ ചർച്ചകൾ ഊർജിതം…





മലപ്പുറം : നിലമ്പൂരിൽ യുഡിഎഫ് പ്രചാരണം ഇന്ന് ആരംഭിക്കും. സ്ഥാനാർഥി പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രചാരണത്തിൽ മുന്നിലെത്തുകയാണ് ഇനി യു‍ഡിഎഫ് നീക്കം. അതേസമയം സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിനായി ഇടതുമുന്നണിയിലും ചർച്ചകൾ ഊർജിതതമായി. പാർട്ടി ചിഹ്നത്തിൽ മത്സരിക്കണോ പുറത്തുള്ള വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയുന്ന പൊതു സ്വതന്ത്രനെ മത്സരിപ്പിക്കണോ എന്നതിൽ പാർട്ടിയിൽ ആശയക്കുഴപ്പമുണ്ട്. പി വി അൻവറിന്റെ നീക്കങ്ങളും ഇന്ന് നിർണായകമാണ്. അൻവർ ഇന്ന് കൂടുതൽ യുഡിഎഫ് നേതാക്കളുമായി കൂടികാഴ്ച്ച നടത്തും.

രാവിലെ  ആര്യാടൻ മുഹമ്മദിന്റെ കബറിടം സന്ദർശിച്ച ശേഷം ആര്യാടൻ ഷൗക്കത്ത് പ്രചാരണം ആരംഭിക്കും. രാവിലെ 10 മണിയോടെ ഷൗക്കത്ത് പാണക്കാട് എത്തും. വൈകിട്ട് 3 മണിക്ക് യുഡിഎഫ് കൺവെൻഷൻ നിലമ്പൂരിൽ നടക്കും.കെപിസിസി പ്രസിഡന്റ്‌ , പ്രതിപക്ഷ നേതാവ് തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുക്കും.


أحدث أقدم