ചങ്ങനാശേരി – ആലപ്പുഴ റോഡിനു (എസി റോഡ്) സമീപം എസി കോളനിയിൽ വെള്ളം കയറി. കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതോടെ വീടുകളിലേക്ക് വെള്ളം ശക്തമായി കയറുകയാണ് . നിലവിൽ മൂന്ന് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. പണ്ടകശാലക്കടവ് എൽ പി സ്‌കൂൾ, ഗവ മോഡൽ ഹയർ സെക്കന്ററി സ്‌കൂൾ, പെരുന്ന യുപി സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്. എസി റോഡിൽ ചില ഇടങ്ങളിൽ വെള്ളക്കെട്ട് ഉണ്ട് എന്നത് ഒഴിച്ചാൽ ഗതാഗതം തടസപ്പെട്ടിട്ടില്ല.
ചങ്ങനാശേരിയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
ജോവാൻ മധുമല
0
Tags
Top Stories