യുവ അഭിഭാഷകയെ മർദിച്ച സംഭവം; അടിയന്തിര റിപ്പോര്‍ട്ട് തേടി കേരള ബാര്‍ കൗണ്‍സില്‍…


വഞ്ചിയൂർ കോടതിയിൽ വനിതാ അഭിഭാഷകയെ സീനിയ‍ർ അഭിഭാഷകൻ മർദിച്ച സംഭവത്തിൽ അടിയന്തിര റിപ്പോര്‍ട്ട് തേടി കേരള ബാര്‍ കൗണ്‍സില്‍. തിരുവനന്തപുരം ബാര്‍ അസോസിയേഷൻ വിഷയത്തിൽ ഉടൻ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്. സംഭവത്തോടനുബന്ധിച്ച് മൂന്ന് മണിക്ക് ബാര്‍ കൗണ്‍സില്‍ അടിയന്തിര യോഗം ചേരും. അഭിഭാഷകനെതിരായ അച്ചടക്ക നടപടിയാണ് യോഗത്തിന്റെ അജണ്ട.

അതേ സമയം കേരള സമൂഹത്തിന് തന്നെ അപമാനകരമായ സംഭവമാണ് നടന്നതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി ചൂണ്ടകാട്ടി. ഹീനമായ കുറ്റകൃത്യമാണ് നടന്നത്. അഭിഭാഷകയുടെ സ്ഥാനത്ത് ഒരു പുരുഷനായിരുന്നെങ്കിൽ ഈ രീതിയിൽ മർദ്ദിക്കുമായിരുന്നോ എന്ന് സംശയമാണെന്നും പി സതീദേവി പറഞ്ഞു.



Previous Post Next Post