പാലായിൽ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും ബിഎസ്എൻഎൽ മൊബൈൽ ടവർ നിലംപതിച്ചു






 പാലാ ഇന്നലെ പുലർച്ചെ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും ബിഎസ്എൻഎൽ മൊബൈൽ ടവർ നിലംപതിച്ചു. പാലാ സെന്റ് തോമസ് കോളജ് ലൈബ്രറി ബ്ലോക്കിന്റെ 4-ാം നിലയിൽ സ്ഥാപിച്ചിരുന്ന ബിഎസ്എൻഎൽ മൊബൈൽ ടവറാണ് ഇന്നലെ പുലർച്ചെയുണ്ടായ കാറ്റിൽ നിലം പൊത്തിയത്. കെട്ടിടത്തിന്റെ മുകളിൽ കോൺക്രീറ്റ് ചെയ്ത് സ്ഥാപിച്ചിരുന്ന ടവർ ആണ് മറിഞ്ഞു വീണത്. ഇരുമ്പു കൊണ്ടുള്ള ടവർ ഫ്രെയിം പൂർണമായും തകർന്നു. സിഗ്നൽ ട്രാൻസ്മ‌ിഷൻ സംവിധാനങ്ങളും കേബിളുകളും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളും വീഴ്ചയിൽ തകർന്നിട്ടുണ്ട്. കോളജിന്റെ 
മുറ്റത്തേക്കു പതിച്ചതിനാൽ കെട്ടിടത്തിന് കേടുപാടുകളില്ല. ടവർ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരുന്ന ഭാഗം ഉൾപ്പെടെയാണ് നിലംപൊത്തിയത്.
أحدث أقدم