കോട്ടയം : ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിന് മരുമോൻ മന്ത്രിയുടെ അനുവാദം ആവശ്യമില്ലെന്ന് ബിജെപി നേതാവ് എൻ. ഹരി
ഇത് കണ്ടപ്പോൾ മുതൽ മരുമോന് വല്ലാതെ ചൊറിഞ്ഞു തുടങ്ങിയിരിക്കുകയാണ്
ഇനിയും കൂടുതൽ ചൊറിയുന്നുണ്ടെങ്കിൽ രാജ കുമാരൻ ഇറക്കുമതി ചെയ്ത ഓയിൽ മെൻ്റ് പുരട്ടിതടവുന്നത് നന്നാവും.
കേന്ദ്രസർക്കാർ പദ്ധതിയിൽ ഉള്ള റോഡുകൾ പൂർത്തിയാകുമ്പോൾ പുഞ്ചിരിയോടെ ബോർഡ് വെച്ച് സായൂജ്യമടയുന്ന പൊതുമരാമത്ത് മന്ത്രിക്ക്
ഉദ്ഘാടന വേദിയിൽ കസേര ലഭിക്കാത്തതിന്റെ ഇച്ഛാഭംഗം ഉണ്ട്. ആ നഷ്ടബോധം സഹിക്കാവുന്നതിനും അപ്പുറമാണ്. സോഷ്യൽ മീഡിയയിൽ ലോകം ആദരിക്കുന്ന പ്രധാനമന്ത്രിക്കൊപ്പം ചിത്രം പങ്കിടാൻ കഴിയാത്തതിനുള്ള നിരാശ റിയാസിനെ വല്ലാതെ അലട്ടുകയാണ്.
ഇടതു ഭരണത്തിൽ നടന്ന പിൻവാതിൽ നിയമനങ്ങളെക്കുറിച്ച് മരുമോൻ ആദ്യം ഒന്നു പ്രതികരിക്കണം.കോട്ടയം മെഡിക്കൽ കോളജിൽ ഉൾപ്പെടെ അർഹരായ ഉദ്യോഗസ്ഥകളെ തഴഞ്ഞ് പാർട്ടി ലിസ്റ്റ് അനുസരിച്ച് തിരികെ കയറ്റിവർ അനവധിയാണ്. ആ ലിസ്റ്റ് പുറത്തുവിടാൻ വെല്ലുവിളിക്കുകയാണ്. പാർട്ടി ബന്ധവും നേതൃ ബന്ധുത്വവും മാത്രമാണ്കേരളമാകെ നടന്ന അനധികൃത നിയമനങ്ങൾക്ക് മാനദണ്ഡമാക്കിയത്.
ആരോഗ്യവകുപ്പിലും ആശുപത്രികളിലും കെഎസ്ആർടിസി ഉൾപ്പെടെയുള്ള ഇതര വകുപ്പുകളിലും പുറം വാതിലിലൂടെ കയറി യവരുടെ രാഷ്ട്രീയ പശ്ചാത്തലം വെളിപ്പെടുത്താൻ റിയാസിനെ വെല്ലുവിളിക്കുകയാണ്.
കേന്ദ്രത്തിൽ നരേന്ദ്രമോദിജി സർക്കാർ ഭരണത്തിൽ വരുന്നതിന് മുമ്പ് വരെ രാജ്യത്തെ കരുത്തുറ്റ രാഷ്ട്രീയ കക്ഷിയായ ബിജെപി കേരളത്തിലെ ഔദ്യോഗിക ചടങ്ങുകളിൽ അവഗണിക്കപ്പെടുകയായിരുന്നു. പഞ്ചായത്ത് തലത്തിൽ രൂപീകരിക്കുന്ന ഉപദേശക സമിതികളിൽ പോലും ബിജെപി പ്രവർത്തകരെ ഉൾപ്പെടുത്തിയിരുന്നില്ല. അന്നും ഒട്ടും പരിഭവിക്കാതെ നാടിൻറെ വികസന പ്രവർത്തനങ്ങളോട് സഹകരിച്ചവരാണ് ബിജെപി പ്രവർത്തകരും നേതാക്കളും.അത് മറന്നു പോകരുത്.
റോഡും ടൂറിസവും ഉൾപ്പെടെ കേന്ദ്രസർക്കാരിൻറെ നിരവധി പദ്ധതികളിൽ റിയാസ് മേനി നടിക്കുമ്പോൾ ബിജെപി വിമർശനമുന്നയിച്ചിട്ടില്ല.ഇത്തരം പദ്ധതികളുടെ ഉദ്ഘാടന വേളയിൽ ബിജെപിയെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള സാമാന്യ മര്യാദ പോലും കാട്ടിയിട്ടുമില്ല.
എന്നാൽ മറിച്ചൊന്നു ചൂണ്ടിക്കാണിക്കട്ടെ.സംസ്ഥാനത്ത് മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങുകളിൽ പാർട്ടിയുടെ പ്രാദേശിക ഘടകം ഭാരവാഹികൾ മുതൽ ജില്ലാ സംസ്ഥാന സെക്രട്ടറിമാരെ വരെ പങ്കെടുപ്പിക്കുന്നുണ്ട്.പരിപാടിയുടെ നോട്ടീസിൽ പേര് പോലും ഇല്ലെങ്കിലും പരിപാടിയിൽ വേദി നൽകിയ നിരവധി ഉദാഹരണങ്ങൾ നിരത്താൻ ആവും.അതുകൊണ്ട് നാവ് വളയ്ക്കും മുമ്പ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇടുമ്പോൾ മുമ്പ് ഒന്ന് റിയാസ് തിരിഞ്ഞു നോക്കണം.
സംസ്ഥാന സർക്കാരിൻറെ ദയാ ദാക്ഷിണ്യത്തിൽ അല്ല ബിജെപി സംസ്ഥാന പ്രസിഡൻ്റ് വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയിൽ എത്തിയത്.അത് പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചതാണ്. അതിനാൽ ഇനി അധികം സംസാരിച്ചു സ്വയം അപഹാസ്യനാവരുത്. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മരുമോൻ മന്ത്രി അതിനുള്ള അന്തസ്സും ആർജ്ജവും കാണിക്കണം.
എൻ. ഹരി
ബി ജെ പി മധ്യമേഖല പ്രസിഡൻ്റ്