ഇഷ്ടിക തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുനമ്പത്ത് നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപം നിൽക്കുമ്പോഴായിരുന്നു അപകടം. കാറ്റിലും മഴയിലും കെട്ടിടത്തിൻറെ മുകളിൽ ഉണ്ടായിരുന്ന സിമൻ്റ് ഇഷ്ടിക തലയിൽ വന്ന് വീഴുകയായിരുന്നു. എറണാകുളം വടക്കേക്കര സ്വദേശിനി ആര്യ ശ്യാംമോനാണ് (34)മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ആര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
കെട്ടിടത്തിന് സമീപം നിൽക്കുമ്പോൾ അപകടം... സിമൻ്റ് ഇഷ്ടിക തലയിൽ വീണ് യുവതി മരിച്ചു...
ജോവാൻ മധുമല
0
Tags
Top Stories