നല്ല ബെസ്റ്റ് വികസനം.. നാട്ടുകാർ ദുരിതത്തിൽ.. അംഗപരിമിതന്‍റെ വീടും കാറും ടാറിൽ ‘കുളിപ്പിച്ച്’ നിര്‍മാണ കമ്പനി…







തൃശൂർ: അംഗപരിമിതന്‍റെ വീടും പറമ്പും ടാറിൽ കുളിപ്പിച്ച് കരാർ കമ്പനി. തൃശൂര്‍ മണത്തലയിൽ റോഡ് വിണ്ട് കീറിയത് മറയ്ക്കുന്നതിനുവേണ്ടി ഒഴിച്ച ടാറാണ് മഴയിൽ ഒഴുകി വീട്ടിലെത്തിയത്. വീടിന്‍റെ മുറ്റം മുഴുവൻ ടാര്‍ നിറഞ്ഞിരിക്കുകയാണ്. അക്കരപ്പറമ്പിൽ അശോകനും കുടുംബവും ആണ് ദുരിതത്തിലായത്.ചളിവെള്ളത്തിനൊപ്പം ടാറും കൂടി ഒഴുകിയെത്തുകയായിരുന്നു.

വീട്ടിലെ പറമ്പിലേക്ക് അടക്കം ടാര്‍ അടിഞ്ഞുകൂടി. ടാര്‍ നിറഞ്ഞ് വീട്ടിലെ പച്ചക്കറി കൃഷിയടക്കം നശിച്ച അവസ്ഥയിലാണ്. അശോകന്‍റെ വീടിന് മുൻഭാഗത്ത് ദേശീയപാതയ്ക്ക് സംരക്ഷണഭിത്തി ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്നാണ് ടാർ ഒഴുകി വീട്ടിലും പറമ്പിലും നിറഞ്ഞത്.ദേശീയപാത അതോറിറ്റിക്കും കരാർ കമ്പനിക്കും ജില്ലാ ഭരണകൂടത്തിലും പരാതി നൽകിയിട്ടും പരിഹാരം കാണുന്നില്ലെന്ന് അശോകൻ പറഞ്ഞു. പോളിയോ ബാധിച്ചതിനെതുടര്‍ന്ന് അംഗപരിമിതനായ വ്യക്തിയാണ് അശോകൻ.താൻ അനുഭവിക്കുന്നത് മനുഷ്യനിർമ്മിത ദുരന്തംമാണെന്നും ഇനി എന്താണ് ചെയ്യുകയെന്ന് അറിയില്ലെന്നും അശോകൻ പറഞ്ഞു.
أحدث أقدم