കോന്നി കുളത്തുമണിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം... സ്ഥലത്ത് പ്രൊട്ടക്ഷൻ അലാം സ്ഥാപിച്ച് വനം വകുപ്പ്




കോന്നി : കുളത്തുമൺ ഭാഗത്ത് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തെ തുടർന്ന് സ്ഥലത്ത് കാട്ടാനയെ തുരത്താൻ പ്രൊട്ടക്ഷൻ അലാറം സ്ഥാപിച്ച് വനം വകുപ്പ്. കുളത്തു മണ്ണിലെ റബ്ബർ തോട്ടത്തിലാണ് വനം വകുപ്പ് പ്രൊട്ടക്ഷൻ അലാം സ്ഥാപിച്ചത്. ഇതനുസരിച്ച് സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം ഉണ്ടാവുകയാണെങ്കിൽ ഇവ തിരിച്ചറിഞ്ഞ് അലാറം ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാക്കും

അലാറത്തിന്റെ ശബ്ദം കേട്ട് കാട്ടാന സ്ഥലത്ത് നിന്ന് മാറുമെന്നും പ്രദേശവാസികൾക്ക് ഇത് മുന്നറിയിപ്പ് ആകുമെന്നും വനം വകുപ്പ് വ്യക്തമാക്കുന്നു. ഇത് കൂടാതെ അലാറം വെച്ചിരിക്കുന്ന കുളത്തുമണ്ണിൽ വനപാലകരുടേയും പ്രദേശവാസികളുടെയും സംയുക്ത ടീമിനെ നിരീക്ഷണത്തിന് രൂപീകരിക്കുകയും ചെയ്യും.

കഴിഞ്ഞ ദിവസം കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ, ഡി എഫ് ഒ എന്നിവർ നാട്ടുകാരുമായി ചർച്ച നടത്തിയിരുന്നു, ഇതിൻ്റെ അടിസ്ഥാനത്തിൽ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് കുളത്തുമൺ നിവാസികൾ ആവശ്യപ്പെുകയും തുടർന്ന് കുളത്തുമണിൽ കാട്ടാനയെ തുരത്താൻ വനംവകുപ്പ് അലാറം സ്ഥാപിക്കുകയുമായിരുന്നു.
أحدث أقدم