
മലപ്പുറം വഴിക്കടവ് പുഞ്ചക്കൊല്ലിയിലെ കാട്ടാന ആക്രമത്തിൽ ഒരാൾക്ക് പരുക്ക്. പുഞ്ചക്കൊല്ലിയിലുള്ള ആദിവാസി നഗറിലെ നെടുമുടി (ചടയൻ) എന്നയാളെയാണ് കാട്ടാന ആക്രമിച്ചത്. വനത്തിനകത്തുള്ള പ്രദേശത്തുവെച്ചായിരുന്നു ഇന്ന് വൈകിട്ടോടെ ആക്രമണം ഉണ്ടായത്. ഇയാളുടെ കൈയ്ക്കും കാലിനും ആണ് പരുക്കേറ്റത്. ആദിവാസി നഗറിലെ ഏറ്റവും അവസാന ഭാഗത്തായിരുന്നു ഇയാളുടെ വീട്. വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് ഇയാളെ കാട്ടാന ചവിട്ടുന്നത്. പരുക്കേറ്റ ചടയനെ നിലമ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.