പെരുമ്പാവൂരിൽ വൻ ലഹരി വേട്ട; നാല് ഇതര സംസ്ഥാനക്കാർ പിടിയിൽ


        

പെരുമ്പാവൂരിൽ വൻ ലഹരി വേട്ട. 110 ഗ്രാം ഹെറോയിനുമായി നാല് ഇതര സംസ്ഥാനക്കാർ ആണ് പിടിയിലായത്. എ എസ് പി ശക്തിസിങ് ആര്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. അസാമിൽ നിന്ന് പെരുമ്പാവൂരിലേക്കായിരുന്നു ഇവർ ഹെറോയിനുമായി എത്തിയത്. മാസങ്ങളായി ഇവർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

അസാമിൽ നിന്ന് ഇവർ ലഹരിയുമായി ആലുവയിലെത്തിയിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആലുവയിൽ നിന്നും ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലേക്ക് പോകുന്നതിനിടെ ചെമ്പറക്കിയിൽ വെച്ചാണ് ഇവരെ പ്രത്യേക സംഘം പിടികൂടിയത്. അസാം സ്വദേശികളായ ഷുക്കൂർഅലി, സബീർ ഹുസൈൻ, റെമീസ് രാജ, സദ്ദാം ഹുസൈൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പിടികൂടിയ ഹെറോയിന് വിപണിയിൽ 10 ലക്ഷം രൂപ വിലവരും. പ്രതികളിൽ നിന്ന് ലഹരി കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
Previous Post Next Post