പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. തൊഴിലാളികൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. അട്ടപ്പാടി റാവുട്ടം കല്ലിൽ വൈകിട്ടോടെയാണ് സംഭവം.
രവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി അസം സ്വദേശി നൂറിൻ ഇസ്ലാം ഒളിവിൽ പോയി. സ്ഥലത്ത് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.