മണർകാട് :-മണർകാട് സെന്റ് മേരിസ് പ്രൈവറ്റ് ഐ ടി ഐ പ്ലെസ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ 2025- ജൂലൈയിൽ പഠനം പൂർത്തിയാക്കുന്ന ഐ ടി ഐ വിദ്യാർത്ഥികൾക്ക് വേണ്ടി മലയാള മനോരമ,മംഗളം കേളചന്ദ്ര,കൊണ്ടോടി ഓട്ടോക്രാഫ്റ്റ്സ്,ഇൻഡസ് മോട്ടോഴ്സ്,ടൊയോട്ട, സാംസങ്, മഹീന്ദ്ര, തോംസൺ സോളാർ, ടോംസ് പൈപ്പ്‌സ് ,ഓ ഈ എൻ ,ഗ്ലോറി കൺസ്ട്രക്ഷൻ, സോണി, ചെമ്പോല ഡിസൈനേഴ്സ് തുടങ്ങിയ നാൽപതോളം പ്രമുഖ കമ്പനികളുടെ മെഗാ പ്ലൈസ്മെന്റ് പ്രോഗ്രാം 2025ജൂൺ മാസം 25 -ആം തീയതി മണർകാട് സെന്റ് മേരിസ് പ്രൈവറ്റ് ഐ ടി യിൽ വച്ച് നടത്തപ്പെടുന്നതാണ്.
മെഗാ പ്ലെസ്‌മെന്റ് പ്രോഗ്രാം പുതുപ്പള്ളി എം എൽ എ ശ്രീ. ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്യുന്നതാണ്ഈ വർഷം പഠനം പൂർത്തിയാക്കിയ കുട്ടികളോടൊപ്പം, മുൻവർഷങ്ങളിൽ പഠനം പൂർത്തിയാക്കിയ കുട്ടികൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്തു ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9995068922,9847401867എന്നീ നമ്പറുകളിലോ ഐ ടി ഐ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്