സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; ചികിത്സയിലായിരുന്ന 52കാരൻ മരിച്ചു


അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികൻ മരിച്ചു. പൂവാർ സ്വദേശി സക്കീർ (52) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി വിഴിഞ്ഞത്ത് നിന്നും പൂവാർ ഭാഗത്തേക്ക് പോകുന്നതിനിടെ ചൊവ്വര ജംഗ്ഷനിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് വഴിയാത്രക്കാരിയായ വാസന്തിയെ ഇടിച്ച് വാഹനം റോഡിലേക്ക് മറിയുകയായിരുന്നു

മുഖത്തും നെഞ്ചത്തുമായി ഗുരുതരമായി പരിക്കേറ്റ സക്കീർ മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ: ഹമീദ. മക്കൾ: ഷിഹാന, സജാദ്. വിഴിഞ്ഞം പൊലീസ് കേസെടുത്തു. വാസന്തി ചികിത്സയിലാണ്.

Previous Post Next Post