റീ റിലിസിലും വൻ നേട്ടമാണ് മോഹൻലാൽ ചിത്രത്തിന് ലഭിക്കുന്നത്. റീലീ റിസായ ഛോട്ടോ മുംബൈ ഏകദേശം രണ്ട് കോടിയോളം നേടിക്കഴിഞ്ഞിരിക്കുന്നു. 75 ദിവസങ്ങളിൽ നിന്ന് മോഹൻലാലിൻ്റെ മൂന്ന് ചിത്രങ്ങൾ ആകെ 500 കോടി രൂപയിലധികം നേടിയിരിക്കുകയാണ്.
മോഹൻലാൽ നായകനായ എമ്പുരാൻ ആകെ നേടിയത് 266.3 കോടി രൂപയാണ്. തുടരുമാകട്ടെ 233 കോടി രൂപയും ആകെ ഗ്രോസ് നേടി എന്നാണ് റിപ്പോർട്ട്. റീ റിലീസിലെ ഛോട്ടാ മുംബൈയുടെ കളക്ഷനും ചേർന്നാണ് മോഹൻലാൽ പടങ്ങൾ ആകെ 500 കോടി നേടിയിരിക്കുന്നത്.
അതേസമയം മോഹൻലാൽ നായകനായി വന്ന ഹിറ്റായ ഫാമിലി ത്രില്ലർ ചിത്രം 'തുടരും' ജിയോഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് തുടരുകയുമാണ്. കെ ആർ സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തത് തരുൺ മൂർത്തിയാണ്.