വീട്ടിലെ തന്നെ ആൾമറ ഇല്ലാത്ത കിണറ്റിലാണ് 87കാരി വീണത്.രാത്രിയിൽ വീടിന് പുറത്തിറങ്ങിയ 87കാരി കാൽ തെറ്റി കിണറ്റിൽ വീണതായാണ് സംശയം. രാത്രി ഇടയ്ക്കു ഉണർന്ന വീട്ടുകാർ കതകു തുറന്നു കിടക്കുന്നതു കണ്ടു മുറി പരിശോധിച്ചപ്പോഴാണ് 87കാരിയെ കാണാനില്ലെന്ന് വ്യക്തമായത്. തുടർന്ന നടത്തിയ തെരച്ചിലിലാണ് ഇവരെ കിണറിനുള്ളിൽ കണ്ടെത്തിയത്. അടൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് വയോധികയെ രക്ഷപ്പെടുത്തിയത്. ഏകദേശം 30 അടി താഴ്ചയും 15 അടി വെള്ളം ഉള്ളതുമായ കിണറ്റിൽ മോട്ടറിന്റെ പൈപ്പിൽ പിടിച്ചു കിടക്കുന്ന അവസ്ഥയിലായിരുന്നു ഇവരുണ്ടായിരുന്നത്.