കുടുംബവഴക്ക്; ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത ഭർത്താവ് അറസ്റ്റിൽ.

കുടുംബവഴക്കിനെ തുടർന്ന് മദ്യലഹരിയിലായിരുന്ന ഭർത്താവ് ഭാര്യയ്ക്ക് നേരെ എയർ ഗൺ എടുത്ത് വെടിയുതിർത്തു. മംഗലംഡാം പൂതം കോട് കുന്നത്ത് വീട്ടിൽ ശിവൻ (58) ആണ് ഭാര്യ മേരിയെ (52) വെടിവെച്ചത്. കാൽമുട്ടിന് പരുക്കേറ്റ മേരി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.  
മംഗലംഡാം പൊലീസ് കസ്റ്റഡിയിലെടുത്ത ശിവനെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

أحدث أقدم