കേരളത്തിൽ ജൂൺ ആദ്യ ദിനങ്ങളിൽ അതിശക്ത മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ വകുപ്പ്. ഇക്കുറി എട്ട് ദിവസങ്ങൾക്ക് മുന്നേ കാലവർഷം എത്തിയതോടെ സ്കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് ആശ്വാസമാകും. അതിതീവ്ര മഴ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ പെഴ്തൊഴിഞ്ഞെന്നാണ് കാലാവസ്ഥ വകുപ്പിൻറെ പ്രവചനം.
ജൂൺ നാലാം തിയതിവരെ സംസ്ഥാനത്ത് റെഡ്, ഓറഞ്ച് അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ചില ജില്ലകളിൽ യെല്ലോ അലർട്ട് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്കൂൾ തുറക്കുന്ന ദിവസം കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് ഉള്ളത്. ജൂൺ 3 നാകട്ടെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ജൂൺ 4 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.