കടയില്‍ ഒളിപ്പിച്ച നിലയില്‍ ഏഴ് കിലോയോളം കഞ്ചാവ്.. കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം അടക്കം പൊലീസ് പിടിയിൽ…


        

വന്‍ കഞ്ചാവ് വേട്ട. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ എസ് രതീഷിന്റെ കടയില്‍ നിന്ന് ഏഴ് കിലോയോളം വരുന്ന കഞ്ചാവ് പിടികൂടി. കട്ടപ്പന പൊലീസിന്റേതാണ് നടപടി. ഇരട്ടയാര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് അംഗവും ഉപ്പുകണ്ടം സ്വദേശിയുമാണ് എസ് രതീഷ്.

സംഭവത്തില്‍ രതീഷിനെ കൂടാതെ ഒഡീഷ സ്വദേശികളായ സമീര്‍ ബെഹ്‌റ, ലക്കി മായക് എന്നിവരെയും പൊലീസ് പിടികൂടി.അതിനിടെ കോഴിക്കോട് പയ്യോളിയില്‍ വാറ്റുചാരായവുമായി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പിടിയിലായി. പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ലാലാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.


        

أحدث أقدم