അതേസമയം,ദേശീയ പാതകളുടെ പുനര്‍നിര്‍മാണം എത്രയുംവേഗം തീര്‍ക്കാന്‍ കേരളം ദേശീയ പാതാ അതോറിറ്റിയോട് ആവശ്യപ്പെടും. ദേശീയപാത അതോറിറ്റി ചെയര്മാന് സന്തോഷ്കുമാർ യാദവുമായുള്ള ചര്‍ച്ചയിലാണ് ചീഫ് സെക്രട്ടറി എ ജയതിലക് ഇക്കാര്യം ഉന്നയിക്കുക.ദേശീയപാതകളുടെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കഴിഞ്ഞ ദിവസമാണ് സന്തോഷ് കുമാര്‍ യാദവ് കേരളത്തിലെത്തിയത്. കൊല്ലം,തിരുവനന്തപുരം എന്നിവിടങ്ങളിലെ ദേശീയ പാത നിര്‍മാണ മേഖലകളിൽ അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.