‘പിണറായിസം അവസാനിപ്പിക്കാൻ’ വീണ്ടും അൻവറിൻ്റെ ക്ഷണം!! താന്‍ പിടിച്ചത് യുഡിഎഫ് വോട്ടല്ലെന്ന് ആദ്യ പ്രതികരണം


നിലമ്പൂരില്‍ പതിനായിരത്തിലധികം വോട്ട് നേടി കരുത്ത് കാട്ടിയ അന്‍വറിന്റെ പ്രതികരണം കരുതലോടെ. യുഡിഎഫ് പ്രവേശനത്തിന് അനുകൂലമായി ഉള്‍ത്തിരിയുന്ന സാഹചര്യം പരമാവധി ഉപയോഗിക്കാനുള്ള നീക്കമാണ് അന്‍വര്‍ നടത്തിയത്. ആദ്യഘട്ടങ്ങളില്‍ യുഡിഎഫിന്റെ ലീഡ് കുറഞ്ഞത് അന്‍വറിന്റെ വോട്ട് പിടിച്ചതോടെയാണ് എന്നത് വ്യക്തമാണ്.

എന്നാല്‍ പതിനായിരത്തിലധികം വോട്ട് നേടിയ ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ അന്‍വര്‍ പറഞ്ഞത് താന്‍ പിടിച്ചത് യുഡിഎഫ് വോട്ട് അല്ല എന്നായിരുന്നു. എല്‍ഡിഎഫ് വോട്ടുകളാണ് തന്റെ പെട്ടിയില്‍ എത്തിയത്. പിണറായിസത്തിന് എതിരെയാണ് പോരാടിയത്. അതിനുള്ള വോട്ടുകളാണ് തനിക്ക് ലഭിച്ചതെന്നും അന്‍വര്‍ പറഞ്ഞു.

അന്‍വര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ ഭൂരിപക്ഷം ഇനിയും ഉയരുമായിരുന്നു എന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞത്. അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ല. സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കണം എന്ന് മാത്രമാണ് പറഞ്ഞത്. വാതില്‍ പൂട്ടിയാലും തുറക്കാന്‍ താക്കോലുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഇനി തന്നെ അവഗണിക്കാന്‍ യുഡിഎഫിന് കഴിയില്ലെന്നാണ് അന്‍വര്‍ കണക്കാക്കുന്നത്. അത് മുന്നില്‍ കണ്ടാണ് അന്‍വര്‍ യുഡിഎഫിനെ തലോടി ഒരു പ്രതികരണം നടത്തിയിരിക്കുന്നത് എന്നാണ് വിലയിരുത്തുന്നത്.
Previous Post Next Post