കോട്ടയം: ബാറിന്റെ പാർക്കിങ് ഗ്രൗണ്ടിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇൻഡസ് മോട്ടോഴ്സിലെ സൂപ്പർവൈസറായ മണർകാട് ശങ്കരശേരിൽ മാന്തറപ്പറമ്പിൽ വേലായുധന്റെ മകൻ എം.വി. മഹേഷിനെ യാണ് (42) മണർകാടുള്ള ബാറിന്റെ പാർക്കിങ് ഏരിയയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.
മണർകാട് രാജ് റസിഡൻസി എന്ന ബാറിന്റെ പാർക്കിങ് ഏരിയയിലാണ് മഹേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാറിനുള്ളിൽ നിന്ന് മദ്യപിച്ച ശേഷം കാറിൽ വിശ്രമിക്കുകയായിരുന്ന ഇയാൾ ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് വരാതിരുന്നതിനെ തുടർന്ന് ബാർ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് മണർകാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.