മീനടം • ഒഴുക്കിൽപ്പെട്ടു കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കാട്ടുമറ്റത്തിൽ ഈപൻ തോമസിന്റെ (66)മൃദാദ്ദേഹം കൈത്തെപ്പാലം ഭാഗത്തു വെള്ളത്തിനടിയിൽ നിന്നുമാണ് കണ്ടെടുക്കുക ആയിരുന്നു. ഒൻപതു ദിവസത്തെ തിരച്ചിലിനൊടുവിൽ ടീം എമർജൻസി കേരളയാണ് മൃദദ്ദേഹം കണ്ടെത്തിയത്. പാമ്പാടി അഗ്നിരക്ഷ സേനയും തിരച്ചിലിൽ പങ്കെടുത്തിരുന്നു. തൊഴിലാളി യെക്കൊണ്ട് തേങ്ങയിടുന്നതിനിടെ മീനടം പുത്തൻപുരപ്പടി ഭാഗത്തു നിന്നുമാണ് ഈപ്പനെ കാണാതായത്. മൃദദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.സംസ്ക്കാരം നാളെ 12: 30 PM മീനടം സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ
ഭാര്യ : സൂസൻ
മക്കൾ : ടോം സ്റ്റീഫൻ, ജേക്കബ് സ്റ്റീഫൻ.മരുമകൾ :സ്റ്റെഫി