കെനിയയിലെ വാഹനാപകടം.. മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിൽ.. ക്രമീകരണങ്ങൾ...


കെനിയയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഖത്തർ പ്രവാസികളായ അഞ്ച് പേരുടെ മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിൽ എത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പിന്നീട് സ്വന്തം നാടുകളിലേക്ക് കൊണ്ടുപോകും. ഇതിനുള്ള ക്രമീകരണങ്ങൾ പൂർണമായതായി ജനപ്രതിനിധികൾ അറിയിച്ചു.

ഇന്നലെയാണ് മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുവരുന്നതിനായി നെയ്‌റോബി അധികൃതരുടെയും കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് അധികൃതരുടെയും അനുമതി ലഭിച്ചത്. ഇതിൻ്റെ തുടർച്ചയായി സ്വീകരിച്ചത് എന്ന് ജനപ്രതിനിധികൾ പറഞ്ഞു.
Previous Post Next Post