കുവൈത്തിന്റെ ആകാശത്ത് പറന്ന് ബാലിസ്റ്റിക് മിസൈലുകൾ.! വിശദീകരണവുമായി അധികൃതർ



കുവൈത്ത് സിറ്റി: കുവൈത്തിന്റെ ആകാശത്ത് പറന്ന് ബാലിസ്റ്റിക് മിസൈലുകൾ. രാജ്യത്തിന്റെ വ്യോമപരിധിക്ക് പുറത്തായതിനാൽ ഭീഷണി ഉയർത്തുന്നില്ലെന്ന് കുവൈത്ത് ആർമി ജനറൽ സ്‌റ്റാഫ് പറഞ്ഞു.

കുവൈത്തിന്റെ ആകാശത്ത് ബാലിസ്റ്റിക് മിസൈൽ പറന്നത് സംബന്ധിച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് അധികൃതരുടെ പ്രതികരണം. വളരെ ഉയരത്തിലാണ് മിസൈലുകൾ പറന്നതെന്നും ഒരു തരത്തിലുമുള്ള ഭീഷണി ഇല്ലെന്നും അധികൃതർ വിശദമാക്കി.
തിങ്കളാഴ്ച‌ പുലർച്ചെയാണ് കുവൈത്തിന്റെ ആകാശത്ത് ബാലിസ്റ്റിക് മിസൈലുകൾ പറന്നത്. ഇറാനും ഇസ്രയേലിനും ഇടയിലായാണ് കുവൈത്ത് സ്‌ഥിതി ചെയ്യുന്നത്. ഇറാനിലെ ബുഷെഹ്റിന്റെ തെക്കൻ പ്രവിശ്യയിലാണ് ആണവ നിലയം സ്‌ഥിതി ചെയ്യുന്നത്. കുവൈത്തിൽ നിന്ന് 300 കിലോമീറ്റർ മാത്രമാണ് ഇങ്ങോട്ടേക്കുള്ള ദൂരം. സമുദ്രത്താൽ മാത്രമാണ് വേർതിരിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ റേഡിയോളജിക്കൽ, കെമിക്കൽ സാഹചര്യങ്ങൾ 24 
മണിക്കൂറും നിരീക്ഷിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു.
നിലവിൽ സാഹചര്യങ്ങൾ സാധാരണപോലെയാണെന്നും ആശങ്ക വേണ്ടെന്നും എല്ലാ ഗൾഫ് രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ-ഇസ്രയേൽ യുദ്ധം നടക്കുന്നതിനാൽ അതീവ ജാഗ്രതയിലാണ് ഗൾഫ് രാജ്യങ്ങൾ.
Previous Post Next Post