പത്തനംതിട്ട തിരുവല്ല എം സി റോഡിൽ തിരുമൂലപുരത്ത് ഫർണിച്ചർ കടയുടെ സമീപം റോഡരുകിൽ കഞ്ചാവു ചെടി കണ്ടെത്തി


ഇന്നലെ വൈകിട്ട് നാലു മണിയോടെ തിരുവല്ല എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേന്ദ്രൻ കെയും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് തിരുമൂലയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ – ഇലക്ട്രോണിക്സ് കടയുടെ മുൻവശം തെക്ക് ഭാഗത്ത്‌ ഉള്ള കെഎസ്ഇബിയുടെ ഇലക്ട്രിക് പോസ്റ്റിന്റെ വശത്ത് തൂണിനോട് ചേർന്ന് ചെടി കണ്ടെത്തിയത്.

കഞ്ചാവ് ചെടിക്ക് 89 സെൻ്റീ മീറ്റർ നീളമുണ്ട്. സംഭവത്തിൽ അധികൃതർ കേസ് എടുത്തു. പ്രതിയായി ആരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. കഞ്ചാവ്‌ ചെടിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണം എക്സൈസ് വകുപ്പ് തുടങ്ങി.
أحدث أقدم