കൂരോപ്പടയിൽ വഴിയിൽ മാലിന്യം തള്ളി .. പിഴയിട്ട് പഞ്ചായത്ത് !


പാമ്പാടി :കൂരോപ്പട പഞ്ചായത്ത്‌ രണ്ടാം വാർഡിൽ  ളാക്കാട്ടൂർ കുറ്റിക്കാട് ചേന്നാമറ്റം റോഡിൽ കുട്ടിയച്ഛൻ പടിക്കലാണ് വീട്ടുമാലിന്യങ്ങൾ തള്ളിയത്. റോഡിലും സമീപത്തെ ചേന്നാമറ്റത് ഐസക്കിന്റെ  പുരയിടത്തിലുമായാണ് മാലിന്യം തള്ളിയത്. ചൊവാഴ്ച രാത്രിയിലാണ് സംഭവം നിരവധി കുപ്പികൾ, ചെരുപ്പുകൾ, വസ്ത്രങ്ങൾ അടക്കം ചാക്കുകളിലും അല്ലാതെയുംമായി വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു . രാവിലെ റബ്ബർ വെട്ടാനെത്തിയ ആളാണ്‌ ഇത്തരത്തിൽ മാലിന്യം കിടക്കുന്നത് കണ്ടത്. തുടർന്ന് പഞ്ചായത്തിൽ  വിവരം അറിയിച്ചു നാട്ടുകാരും വിവരം അറിഞ്ഞു സ്ഥലത്തെത്തി സ്ഥലത്ത്  നടത്തിയ പരിശോധനയിൽ മാലിന്യം ഉപേക്ഷിച്ച  ആളിനെ കണ്ടെത്തുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.വീട്ടിലെ മാലിന്യം നീക്കം ചെയ്യാൻ ഏല്പിച്ചവരാണ് ഇത്തരത്തിൽ വഴിയരികിൽ ഉപേക്ഷിച്ചു കടന്നത്  പിന്നീട് മാലിന്യം നീക്കം ചെയ്തു. പാമ്പാടി പോലീസും സ്ഥലത്തെത്തിയിരുന്നു.



أحدث أقدم