വീണ്ടും വിള്ളൽ… ടാറൊഴിച്ച് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടി.. നിർമ്മാണത്തിലുള്ള ദേശീയപാതയിലാണ് വിള്ളൽ


പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന് സമീപം നിർമ്മാണത്തിലുള്ള ദേശീയപാതയിലാണ് വിള്ളൽ. വിള്ളലിന്റെ മുകളിൽ ടാറൊഴിച്ചും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയും മറച്ചുവച്ചിരിക്കുകയാണ്. വിള്ളൽ രൂപപ്പെട്ടിട്ട് ദിവസങ്ങളായെങ്കിലും ഇന്ന് മാത്രമാണ് ഇത് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. മേഘ എഞ്ചിനിയറിംഗ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിയാണ് ഇവിടെ ദേശീയ പാത നിർമ്മാണത്തിന് നിർമാണ കരാറെടുത്തത്. ഈ കമ്പനിയുടെ റോഡ് നിർമ്മാണത്തിനെതിരെ വലിയ രീതിയിൽ പരാതികൾ ഉയരുകയാണ്.

അര കിലോമീറ്ററോളം ദൂരത്തിലാണ് വിള്ളൽ വീണിരിക്കുന്നത്. 5മീറ്ററോളം ഉയരത്തിൽ മണ്ണിട്ട് ഉയർത്തിയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. വിള്ളൽ വന്നതോടെ സമീപത്തെ സ്ഥാപനങ്ങളും വീടുകളിലുളളവരും ഭീതിയിലാണ്.


أحدث أقدم