കണ്ണ്കെട്ടി സമരവുമായി കൂരോപ്പട ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി.


 എസ്‌ എൻ . .പുരം സൂര്യനാരായണ ക്ഷേത്രത്തിനു സമീപം സ്ഥാപിച്ചിരുന്ന  മിനി മാസ്റ്റ് ലൈറ്റ് അഴിച്ചുമാറ്റിയതിനെതിരെ   കണ്ണു കെട്ടി മെഴുകുതിരി കത്തിച്ചു പ്രതിഷേധവുമായി ബി ജെ പി കൂരോപ്പട പഞ്ചായത്ത് കമ്മറ്റി.   സ്ഥലം എം പി  യും വാർഡു മെമ്പറും കൂട്ടരുമടങ്ങുന്ന ജനവഞ്ചകരായ മറിമായക്കാർക്കെതിരായാണ്‌ ഇത്തരത്തിൽ  കണ്ണുകെട്ടി ബി.ജെ.പി. സമരം ചെയ്തതെന്നു സമരം  ഉത്ഘാടനം ചെയ്ത.മണ്ഡലം ജന: സെക്രട്ടറി  രവിശങ്കർ പറഞ്ഞു. ഇവിടെ സ്ഥാപിച്ച ലൈറ്റ് എം പി ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്ത് കുറച്ച് നാളുകൾക്കുള്ളിൽ അഴിച്ചു മാറ്റുകയായിരുന്നു  പഞ്ചായത്ത് കമ്മറ്റി .
 പ്രസിഡൻറ്  വർഗ്ഗീസ് താഴത്ത് അദ്ധ്യക്ഷനായി  യോഗത്തിൽ  മണ്ഡലം വൈസ് പ്രസിഡൻ്റ്  ബിജയ് . ബി. നായർ ,പഞ്ചായത്ത് ജനറൽ സെക്രട്ടറി  . കെ  . കെ  രാജൻ , വൈസ് പ്രസിഡൻ്റ് സുരേഷ് കല്ലടപ്പള്ളി , ബി  ഡി  ജെ  എസ്‌  നേതാക്കളായപി കെ  ജയ്‌മോൻ  , വി ആർ രാമചന്ദ്രൻ, .പി  ഷാജി വാലേൽ, വാർഡ് മെംബർമാരായ  മഞ്ജു കൃഷ്ണകുമാർ , സന്ധ്യ ജി നായർ എന്നിവർ പ്രസംഗിച്ചു 
മിനി മാസ്റ്റു ലൈറ്റ് അഴിച്ചു മാറ്റിയ സംഭവത്തിൽ ബി ജെ പി  പോലീസിൽ പരാതി നൽകും.
Previous Post Next Post