ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും




മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ നവരാത്രി ആഘോഷവും വിദ്യാരംഭവും 2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു.
ചടങ്ങുകളുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശന കർമ്മം കഴിഞ്ഞദിവസം സംഘടിപ്പിച്ച സമന്വയം 2025 വേദിയിൽ മുഖ്യാതിഥി ഇടുക്കി പാർലമെൻറ് അംഗം അഡ്വ. ഡീൻ കുര്യാക്കോസ്, ആഘോഷ കമ്മിറ്റിയുടെ ജനറൽ കൺവീനർ അനിൽ. പി ക്ക് നൽകി പ്രകാശനം ചെയ്തു.
 സൊസൈറ്റിയിൽ ഈ ദിവസങ്ങളിൽ വൈകിട്ട് 7.00 മണിമുതൽ നവരാത്രി പ്രാർത്ഥനയും വിവിധ വിവിധയിനം കലാപരിപാടികൾ ഉണ്ടായിരിക്കുമെന്നും തുടർന്ന് വിദ്യാരംഭ ദിവസമായ ഒക്ടോബർ 2 വ്യാഴാഴ്ച രാവിലെ 4. 30 മുതൽ സൊസൈറ്റിയിലെ പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിൽ പ്രമുഖ IAS ഓഫീസറും ജന മനസ്സുകളിൽ *കളക്ടർ ബ്രോ എന്നറിയപ്പെടുന്ന കുട്ടികൾക്ക് പ്രിയങ്കരനായ പ്രശാന്ത് നായർ IAS* കുരുന്നുകൾക്ക് അറിവിൻറെ ആദ്യാക്ഷരം പകർന്നു നൽകുമെന്നും സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ (3988 2437) ജനറൽ കൺവീനർ അനിൽ. പി (3928 8886) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
أحدث أقدم