
നെടുങ്കണ്ടത്ത് വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി അപകടം. കല്ലാർ സ്വദേശിനിയായ ശാന്തമ്മയുടെ കാലിലൂടെയാണ് ബസ് കയറിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശാന്തമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസിലേക്ക് കയറുന്നതിനിടെ കാൽ വഴുതി നിലത്തുവീണതിനെത്തുടർന്നാണ് ശാന്തമ്മയുടെ കാലിലൂടെ ബസ് കയറിയിറങ്ങിയത്. ശാന്തമ്മ കയറുന്നതിന് മുൻപായി ബസ് മുൻപോട്ട് എടുത്തതാണ് അപകടകാരണം.