സ്കൂളില്‍ ഷൂസ് ധരിച്ചെത്തിയതിനു പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചു.നിലത്തു തള്ളിയിട്ട ശേഷം വിദ്യാര്‍ഥിയുടെ ശരീരത്തിലേക്കു പ്ലസ് ടു വിദ്യാര്‍ഥികള്‍ ബെഞ്ച് മറിച്ചിടുക യായിരുന്നു. കാസര്‍കോട് ആദൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.
ബെഞ്ചു ദേഹത്തേയ്ക്ക് വീണ വിദ്യാര്‍ഥിയുടെ കൈ ഒടിഞ്ഞു. വിദ്യാര്‍ഥിയുടെ മുഖത്ത് ഉള്‍പ്പെടെ നഖം കൊണ്ട് മുറിഞ്ഞ പാടുകളും ഉണ്ട്.രക്ഷകര്‍ത്താക്കളുടെ പരാതിയില്‍ 6 വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.ഇതില്‍ 4 പേരെ കസ്റ്റഡിയിലെടുത്തുവെന്നാണു വിവരം. വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു.