വാഴൂർ പുളിക്കൽകവ ലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിച്ചു കത്തുകയായിരുന്നു



വാഴൂർ പുളിക്കൽകവ ലയിൽ  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിച്ചു കത്തുകയായിരുന്നു. ആളാപയമില്ല. കാഞ്ഞിരപ്പള്ളിയിലെ വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങവേ പുളിക്കൽ കവലയിലാണ് സംഭവം  

തുരുത്തി സ്വദേശി കുറ്റിക്കൽ വീട്ടിൽ മോൻസിയുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. വണ്ടിയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പ്പെട്ട മോൻസി കാർ മരത്തിൽ ഇടിച്ചു നിർത്തുകയായിരുന്നു. ചങ്ങനാശ്ശേരി ഭാഗത്തേക്കൂ പോകുകയായിരുന്നു.
. വണ്ടിയിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇദ്ദേഹത്തിന് നിസാര പരിക്കേറ്റു. പാമ്പാടി യിൽ നിന്ന് ഫയർ ഫോഴ്സ് എത്തി തീ അണച്ചു.പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.
Previous Post Next Post