തുരുത്തി സ്വദേശി കുറ്റിക്കൽ വീട്ടിൽ മോൻസിയുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. വണ്ടിയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പ്പെട്ട മോൻസി കാർ മരത്തിൽ ഇടിച്ചു നിർത്തുകയായിരുന്നു. ചങ്ങനാശ്ശേരി ഭാഗത്തേക്കൂ പോകുകയായിരുന്നു.
. വണ്ടിയിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇദ്ദേഹത്തിന് നിസാര പരിക്കേറ്റു. പാമ്പാടി യിൽ നിന്ന് ഫയർ ഫോഴ്സ് എത്തി തീ അണച്ചു.പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.