ക്ഷേമപെൻഷൻ തെരഞ്ഞെടുപ്പ് കൈക്കൂലിയാക്കിയെന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ പ്രസ്താവനക്കെതിരേ സിപിഎം


തിരുവനന്തപുരം: ക്ഷേമപെൻഷൻ തെരഞ്ഞെടുപ്പ് കൈക്കൂലിയാക്കിയെന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ പ്രസ്താവനക്കെതിരേ സിപിഎം. വേണുഗോപാലിന്‍റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പെൻഷൻ വാങ്ങുന്ന 62 ലക്ഷം ജനങ്ങളോട് വേണുഗോപാൽ മാപ്പ് പറ‍യണമെന്ന് ധനമന്ത്രി ബാലഗോപാലും പറഞ്ഞു.

സാധാരണക്കാരന്‍റെ ജീവിതത്തെ അപഹസിക്കുകയാണ് കെ.സി. വേണുഗോപാലെന്ന് വിദ‍്യാഭ‍്യാസ മന്ത്രി ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. തെരഞ്ഞെടുപ്പ് വേദികളിൽ സാധാരണക്കാരെ അപഹസിക്കുന്നത് കോൺഗ്രസ് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
أحدث أقدم