ട്യുഷനെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന കേസ്.. അധ്യാപകനെതിരെ കേസെടുത്തു..


ട്യുഷനെത്തിയ പതിനഞ്ചുകാരിയെ മാനസികമായും ശാരീരികമായും പീഢിപ്പിച്ച കേസിൽ ട്യൂഷന്‍ അധ്യാപകനെ പോക്‌സോ ചുമത്തി റിമാൻഡ് ചെയ്ത്കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ ട്യൂഷന്‍ സെന്റര്‍ നടത്തുന്ന നാദാപുരം കുറ്റ്യാടിയിലെ രഞ്ചിത്ത് നരിപ്പറ്റ (39)യെയാണ് ഇരിട്ടി പൊലിസ് അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പെണ്‍കുട്ടിയെചികിത്സിച്ച ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൗണ്‍സിലിംങ്ങ് നടത്തിയപ്പോഴാണ് പീഡനവിവരം പുറം ലോകം അറിയുന്നത്. ഉടനെ ഇരിട്ടി പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്
Previous Post Next Post