അന്യഗ്രഹജീവികൾ നമ്മളോട് സംസാരിക്കാൻ തയ്യാറാകുന്നു! ! ഞെട്ടിക്കുന്ന പുതിയ പഠനത്തിൻ്റെ വിശദവിവരങ്ങൾ അറിയാം


ദില്ലി : ഭൂമിയെപ്പോലെ മറ്റ് ഗ്രഹങ്ങളിലും മനുഷ്യരുണ്ടാകുമോ? ഒരുപക്ഷേ ഉണ്ടെങ്കിൽ അവർ എങ്ങനെയായിരിക്കും? മനുഷ്യരെപ്പോലെതന്നെയുള്ള ശരീരഘടനയുള്ളവരാകുമോ? എന്നിങ്ങനെയുള്ള നിരവധി സംശയങ്ങൾ നിരന്തരം ഉയർത്തപ്പെടുന്നുണ്ട്.
ഇതുകൂടാതെ ചിലർ പറക്കുംതളികകൾ കണ്ടതായും വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ചില സമയങ്ങളിൽ അവർ ഭൂമിയിൽ വന്നുപോയതുകൊണ്ടാണ് വലിയ ഗർത്തങ്ങൾ ഉണ്ടായതെന്നും വാർത്തകൾ വന്നിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം ശരിവെക്കുന്ന തരത്തിൽ പുതിയൊരു പഠനം ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. 
ഈ പഠനത്തിൽ, മറ്റ് ഗ്രഹങ്ങളെ ആശ്രയിച്ചുള്ള 36 നാഗരിക വർഗ്ഗത്തിൽപ്പെട്ട മനുഷ്യർ ഭൂമിയുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരം പുറത്തു വന്നിട്ടുണ്ട്.

നക്ഷത്രങ്ങളെക്കുറിച്ചും ഗ്രഹങ്ങളെക്കുറിച്ചും അവിടെയുള്ള വിഭവങ്ങളെക്കുറിച്ചും ശാസ്ത്രജ്ഞർ നിരന്തരം പഠനങ്ങൾ നടത്തിവരുന്നു.

മനുഷ്യർക്ക് ജീവിക്കാൻ അനുയോജ്യമായ ഘടന അവിടെയുണ്ടോ? ഒരുപക്ഷേ ശരിക്കും മനുഷ്യർ അവിടെ ജീവിക്കുന്നുണ്ടോ എന്ന ലക്ഷ്യത്തിലും നിലവിൽ പഠനങ്ങൾ നടക്കുന്നുണ്ട്. 

മുമ്പ് 1961-ൽ, ജ്യോതിശാസ്ത്രജ്ഞനായ ഫ്രാങ്ക് ഡ്രോക്ക് നക്ഷത്രക്കൂട്ടങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു സമവാക്യം രൂപീകരിച്ചിരുന്നു. അത് ഡ്രോക്ക് സമവാക്യം എന്ന് അറിയപ്പെട്ടു. 

ആ സമവാക്യത്തെ ഇപ്പോൾ നോട്ടിംഗ്ഹാം സർവകലാശാലയിലെ ശാസ്ത്രജ്ഞർ നവീകരിച്ചിട്ടുണ്ട്.
ആസ്ട്രോബയോളജിക്കൽ കോപ്പർനിക്കൻ എന്ന് പേരുള്ള ആ പുതിയ സിദ്ധാന്തമനുസരിച്ച് പഠനം നടത്തി ശാസ്ത്രജ്ഞർ ഇപ്പോൾ പ്രധാനപ്പെട്ട ചില വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. 

മറ്റ് ഗ്രഹങ്ങളിൽ 36 നാഗരിക വർഗ്ഗത്തിൽപ്പെട്ട, ആശയവിനിമയത്തിൽ വളർന്ന സമൂഹങ്ങൾ ഉണ്ടാകാം എന്നും അവർ നമ്മുടെ ഭൂമിയെ ബന്ധപ്പെടാൻ ശ്രമിക്കുകയാണ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 

ഈ വിവരം ശരിക്കും നമ്മെ അത്ഭുതപ്പെടുത്തുന്നു. കാരണം ഇത്രയും കാലം മറ്റ് ഗ്രഹങ്ങളിൽ മനുഷ്യരുണ്ടാകുമോ? 
അവർ എങ്ങനെയായിരിക്കും? 
എന്തു ഭക്ഷണമായിരിക്കും അവർ കഴിക്കുന്നത്? 
അവരുടെ ശരീരഘടന നമ്മളെപ്പോലെയായിരിക്കുമോ?? 
ഒരുപക്ഷേ അവർ മുൻപേ ഭൂമിയിലേക്ക് വന്നിട്ടുണ്ടോ? 
അതല്ല ഇനിമേലാണോ ഭൂമിയിലേക്ക് വരാൻ പോകുന്നത്? 
അവർ എന്തു ഭാഷ സംസാരിക്കും? 
ഇങ്ങനെ ഒരായിരം ചോദ്യങ്ങൾ ഉണ്ടായിരുന്നു.

ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ലഭിക്കുന്ന വിധത്തിൽ ശരിക്കും അന്യഗ്രഹജീവികൾ നിലവിലുണ്ട്. അതിലും ഉയർന്ന സാങ്കേതികവിദ്യയുള്ള വർഗ്ഗത്തിൽപ്പെട്ടവർ ഭൂമിയെ ബന്ധപ്പെടാൻ ആഗ്രഹിക്കുന്നു എന്ന തരത്തിലുള്ള അത്ഭുതകരമായ വിവരങ്ങളാണ് ശാസ്ത്രജ്ഞർ പറഞ്ഞിരിക്കുന്നത്. 

ഇങ്ങനെയൊരു വർഗ്ഗം ഉയർന്ന സാങ്കേതികവിദ്യയിൽ സ്വയം വളർന്ന് മറ്റ് ഗ്രഹങ്ങളെ ബന്ധപ്പെടാൻ എത്രകാലം എടുക്കും എന്നും ഈ ഗവേഷകർ കണക്കാക്കിയിട്ടുണ്ട്. 17,000 പ്രകാശവർഷത്തിനുള്ളിൽ നാഗരിക സമൂഹം സ്വയം പരിണമിച്ചു വികസിക്കും എന്നും വിവരം പുറത്തുവിട്ടിട്ടുണ്ട്. 

കൂടാതെ നിലവിലുള്ള പുതിയ ജ്യോതിശാസ്ത്ര സിദ്ധാന്തം ഉപയോഗിച്ച് നക്ഷത്രങ്ങളുടെ പ്രായം, ലോഹങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ എളുപ്പത്തിൽ കണക്കാക്കാൻ കഴിയുമെന്നും പറയപ്പെടുന്നു.

കൂടാതെ, പഠനസംഘത്തലവൻ ക്രിസ്റ്റോൺ കാൻസെലിസ് പറയുന്നത്, സ്വാഭാവികമായും ദശലക്ഷക്കണക്കിന് വർഷങ്ങളായി വികസിച്ചുവരുന്ന വർഗ്ഗത്തിൽപ്പെട്ട ആളുകൾ നിലവിൽ ഭൂമിയുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നു എന്നാണ്. 

സാധാരണയായി നക്ഷത്രത്തിന്റെ ദൂരം, താപനില പോലുള്ള ഘടകങ്ങളാൽ അത് തുടർച്ചയായി തടസ്സപ്പെട്ടു വരുന്നു. ഈ ശ്രമം എന്നെങ്കിലും വിജയിക്കുമെന്ന് പ്രതീക്ഷിക്കാം എന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.

ഒരുപക്ഷേ അവർ നമ്മളെ വളരെമുൻപേ ബന്ധപ്പെട്ടിരിക്കാം. ആ വിവരങ്ങൾ നമ്മൾ ശ്രദ്ധിക്കാതെ പോയിരിക്കാനും സാധ്യതയുണ്ട് എന്ന് അദ്ദേഹം കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു.
أحدث أقدم