പാമ്പാടി മീനടത്ത് തോട്ടിൽ വീണ് കാണാതായ ആൾക്ക് വേണ്ടി പാമ്പാടി പോലീസും ഫയർഫോഴ്സും തിരച്ചിൽ തുടങ്ങിയിട്ട് ഇന്ന് അഞ്ചാം ദിവസം !



പാമ്പാടി : മെയ് 31 ന് മീനടം വലിയ തോടിന് സമീപത്തെ പുരയിടത്തിൽ തേങ്ങ ഇട്ടു കൊണ്ട് ഇരിക്കവെ തോട്ടിൽ വീണ തേങ്ങ എടുക്കുവാൻ ശ്രമിച്ച 
ഒഴുക്കിൽപെട്ട് കാണാതായ കാട്ടുമറ്റത്തിൽ ഈപ്പൻ തോമസിന  ആഞ്ചാം  ദിനവും കണ്ടെത്താനായില്ല.

 വലിയതോ ടിൻ്റെ ആരംഭ ഭാഗമായ പുത്തൻ പുരപ്പടി മുതൽ പുതുപ്പള്ളി വരെ
ഇപ്പോഴും  ബോട്ടിലും മുങ്ങി ത്തപ്പിയും അഗ്നിരക്ഷാ സേനാം ഗങ്ങൾ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നു   പാമ്പാടി എസ് .ഐ ഉദയകുമാറും സംഘവും പാമ്പാടി ഫയർ ഫോഴ്സിന് ഒപ്പം തിരച്ചിലിൽ നിലവിൽ ഉണ്ട് 

തോട്ടിൽ വീണ് കാണാതായപ്പോൾ നീല നിറത്തിൽ ഉള്ള T ഷർട്ടും മുണ്ടും ആയിരുന്നു വേഷം
അസാധാരണമായി തോട്ടിലോ തോടിൻ്റെ കൈവഴികളിലോ എന്തെങ്കിലും ശ്രദ്ധയിൽ പ്പെട്ടാൽ പാമ്പാടി പോലീസിൽ ഉടൻ വിവരം ധരിപ്പിക്കുക 


ഫോൺ 04812505322

C i പാമ്പാടി : 949-798-7079

Si പാമ്പാടി :94979 80340
Previous Post Next Post