''എന്‍റെ പേര് ശിവൻകുട്ടി... സെൻസർ ബോർഡ് എങ്ങാനും ഈ വഴി!!'': പരിഹസിച്ച് വിദ്യാഭാസ മന്ത്രി




തിരുവനന്തപുരം: ജെഎസ്കെ എന്ന സിനിമയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭാസ മന്ത്രി വി. ശിവൻകുട്ടി. ഫെയ്സ് ബുക്കിലൂടെയായിരുന്നു ശിവൻകുട്ടിയുടെ പരിഹാസം.

'എന്‍റെ പേര് ശിവൻകുട്ടി...

സെൻസർ ബോർഡ് എങ്ങാനും ഈ വഴി!!'- എന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്.

പിന്നാലെ സഖാവ് കുറച്ച് ദിവങ്ങളായി നല്ല ഫോമിലാണല്ലോ എന്നും സെൻസർ ബോർ‌ഡ് എത്തിച്ചേരാനും ഒരു യോഗ്യത വേണമെന്നും തുടങ്ങി പോസിറ്റീവും നെഗറ്റീവുമായ ധാരാളം കമന്‍റുകളുമെത്തുന്നുണ്ട്.



Previous Post Next Post