കാട്ടുപന്നി ആക്രമണം; തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്

കോഴിക്കോട്: കാട്ടുപന്നി ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്കേറ്റു. കോഴിക്കോട്ട് ചെറുക്കാട് കുറുവനന്തേരിയിൽ ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ ദേവിയ്ക്ക് (65) ആണ് പരുക്കേറ്റത്.

തൊഴിലാളികൾക്ക് നേരെ കാട്ടുപന്നി പാഞ്ഞെത്തുകയായിരുന്നു. എന്നാൽ ചിതറിയോടുന്നതിനിടെയാണ് ദേവിയെ പന്നി ഇടിച്ചിട്ടത്. തുടർന്ന് ദേവിയെ ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്ഥലത്ത് കാട്ടുപന്നി ശല‍്യം പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.
Previous Post Next Post