ചെന്നിത്തല ജവഹര്‍ നവോദയ സ്‌കൂളിലെ റാഗിങ്; ഒന്നിലധികം കുട്ടികള്‍ ഇരയായെന്ന് സ്ഥിരീകരിച്ച് പ്രിസിപ്പല്‍


ആലപ്പുഴ ചെന്നിത്തല ജവഹര്‍ നവോദയ സ്‌കൂളില്‍ ഒന്നിലധികം കുട്ടികള്‍ റാഗിങിന് ഇരകളായതായി സ്ഥിരീകരിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍. സംഭവം അറിഞ്ഞപ്പോള്‍ തന്നെ അധ്യാകര്‍ ഹോസ്റ്റലിലെത്തി. ആറ് പ്ലസ് വണ്‍ വിദ്യാര്‍ഥികളെ രാത്രി തന്നെ സസ്‌പെന്റ് ചെയ്തുവെന്നും പ്രിന്‍സിപ്പലിന്റെ വാര്‍ത്താ കുറിപ്പ്.

ഉചിതമായ നടപടി സ്വീകരിക്കാമെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കിയതായും പ്രിന്‍സിപ്പലിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഗുരുതര സംഭവം സ്‌കൂളില്‍ തന്നെ ഒതുക്കി തീര്‍ക്കാനുള്ള ശ്രമം പാളിയത് ഒരു രക്ഷകര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ്. റാഗിങ് നടന്നിട്ടില്ല എന്നായിരുന്നു രാവിലെ മുതല്‍ സ്‌കൂളിന്റെ വാദം. ഇപ്പോഴും റാഗിങ് എന്ന് വിശദീകരണത്തില്‍ പ്രതിപാദിച്ചിട്ടില്ല. എട്ടാം ക്ലാസിലെ വിദ്യാര്‍ഥികളെ പ്ലസ് വണ്ണിലെ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്യുന്നു എന്നൊരു വിവരം സെക്യൂരിറ്റി ഇവരെ വിളിച്ചറിയിച്ചു എന്നാണ് വിശദീകരണത്തില്‍ പറയുന്നത്. ഒരു കുട്ടിക്കാണ് ഗുരുതരമായി പരുക്കേല്‍ക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്തത്.

أحدث أقدم