✒️ ജോവാൻ മധുമല
പാമ്പാടി : ഏറെ വാഹനത്തിരക്ക് ഉള്ള ചേന്നംപള്ളി കവലയിൽ അപകടത്തെ തുടർന്ന് തകർന്ന കലുങ്ക് പണിയാത്തത്ത് വാഹനങ്ങൾക്കും യാത്രികർക്കും ഭീഷണി ഉയർത്തുന്നു
മാസങ്ങൾക്ക് മുമ്പ് നിയന്ത്രണം വിട്ട കാർ ഇടിച്ച് ചേന്നംപള്ളി കവലയിലെ കലുങ്ക് തോട്ടിൽ പതിച്ചിരുന്നു
ഇതിനെ തുടർന്ന് ഈ കലുങ്ക് പുനർനിർമ്മിക്കാതെ കുറെ കമ്പുകൾ വെച്ചു കെട്ടി കലുങ്കിൻ്റെ ഭാഗം അധികാരികൾ അടച്ചു എന്നതല്ലാതെ പുനർനിർമ്മാണം ഇതു വരെ ആരംഭിച്ചിട്ടില്ല
നിരവധി അപകടങ്ങൾ നടക്കുന്ന ഈ സ്ഥലത്ത് കലുങ്ക് ഉടൻ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം