" പണ്ടെങ്ങാണ്ട് കലുങ്കുണ്ടാർന്നേ " ?ചേന്നം പള്ളിയിലെ കലുങ്ക് അപകടത്തിൽ തകർന്നിട്ട് മാസങ്ങൾ ... വാഹനങ്ങൾക്കും കാൽനടക്കാർക്കും ജീവന് ഭീഷണി.."കമ്പ്" വെച്ചു കെട്ടി മാതൃകയായി അധികാരികൾ


✒️ ജോവാൻ മധുമല 

പാമ്പാടി : ഏറെ വാഹനത്തിരക്ക് ഉള്ള ചേന്നംപള്ളി കവലയിൽ അപകടത്തെ തുടർന്ന് തകർന്ന കലുങ്ക് പണിയാത്തത്ത് വാഹനങ്ങൾക്കും യാത്രികർക്കും ഭീഷണി ഉയർത്തുന്നു 
മാസങ്ങൾക്ക് മുമ്പ് നിയന്ത്രണം വിട്ട കാർ ഇടിച്ച് ചേന്നംപള്ളി കവലയിലെ കലുങ്ക് തോട്ടിൽ പതിച്ചിരുന്നു 
ഇതിനെ തുടർന്ന് ഈ കലുങ്ക് പുനർനിർമ്മിക്കാതെ കുറെ കമ്പുകൾ വെച്ചു കെട്ടി കലുങ്കിൻ്റെ ഭാഗം അധികാരികൾ അടച്ചു എന്നതല്ലാതെ പുനർനിർമ്മാണം ഇതു വരെ ആരംഭിച്ചിട്ടില്ല 
 നിരവധി അപകടങ്ങൾ നടക്കുന്ന ഈ സ്ഥലത്ത് കലുങ്ക്   ഉടൻ  നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
أحدث أقدم