ബർലിൻ പറന്നുപൊങ്ങിയതിന് പിന്നാലെ ഇടിമിന്നൽ. ജർമനിയിൽ ആകാശച്ചുഴിയിൽപ്പെട്ട റയാൻ എയർ വിമാനത്തിന് അടിയന്തര ലാൻഡിങ്. ബുധനാഴ്ച വൈകുന്നേരം മിലാനിലേക്ക് പോയ റയാനെയർ വിമാനമാണ് ഇടിമിന്നലിനെ തുടർന്ന് ജർമനിയിലെ മെമ്മിംഗെൻ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. സംഭവത്തിൽ ഒൻപത് പേർക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു.
മോശം കാലാവസ്ഥയെത്തുടർന്ന് പൈലറ്റ്, അടിയന്തര ലാൻഡിങ്ങിന് അനുമതി തേടുകയായിരുന്നു. ബർലിനിൽ നിന്നുള്ള വിമാനം മ്യൂണിക്കിന് ഏകദേശം 115 കിലോമീറ്റർ (70 മൈൽ) പടിഞ്ഞാറുള്ള മെമ്മിംഗെൻ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയതായി ബവേറിയ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ഒരു കുഞ്ഞു ഉൾപ്പെടെ മൂന്ന് പേരെ
ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. മറ്റ് ആറുപേർക്ക് സംഭവസ്ഥലത്ത് തന്നെ പ്രാഥമിക ചികിത്സ നൽകി.