ബസ് കാത്തുനിന്ന യുവതിയോട് അശ്ലീലആംഗ്യങ്ങൾ കാട്ടുകയും അരികിലെത്തി ലൈംഗിക അതിക്രമം നടത്തുകയും ചെയ്തയാൾ പിടിയിൽ


പത്തനംതിട്ട : ബസ് കാത്തുനിന്ന യുവതിയോട് അശ്ലീലആംഗ്യങ്ങൾ കാട്ടുകയും അരികിലെത്തി  ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത പശ്ചിമ ബംഗാൾ സ്വദേശിയെ പന്തളം പോലീസ് പിടികൂടി. 
        പരസ്യമായി അപമാനിക്കപ്പെട്ട യുവതി,  സ്റ്റേഷനിലെത്തി വിവരം പറഞ്ഞു, ഇവരുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.  പശ്ചിമ ബംഗാൾ നയബസാർ ദക്ഷിൺ ദിനാജ് പുർഡെഗുൺ മോനോഹലി സന്തോഷ് ബർമൻ മകൻ നരേഷ് ബർമൻ (50) നെ ഉടനടി പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എസ് ഐ സന്തോഷ് കുമാർ ആണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് എസ് ഐ ആർ മനോജ്‌ കുമാർ അന്വേഷണം നടത്തി. 
      എസ് എച്ച് ഓ റ്റി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പന്തളം സ്വകാര്യ ബസ് സ്റ്റാണ്ടിനടുത്തു നിന്നും പ്രതിയെ പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച ഇയാളുടെ അറസ്റ്റ്  ഇന്നലെ ഉച്ചക്ക് രേഖപ്പെടുത്തി. പ്രതിയെ പിടികൂടിയ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർ ക്കൊപ്പം എസ് ഐ അനീഷ് എബ്രഹാം, എസ് സി പി ഓമരായ എസ് അൻവർഷാ, അനുജ്, വിഷ്ണു എന്നിവരാണ് ഉണ്ടായിരുന്നത്.
Previous Post Next Post