കളഞ്ഞുകിട്ടിയ വൻ തുക പാമ്പാടി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മാതൃകയായി യുവാവ്..മീനടം ഭാഗത്ത് വെച്ചു റോഡിൽ നിന്നാണ് പണം അടങ്ങിയ പൊതി ലഭിക്കുന്നത്,പണം നഷ്ടപ്പെട്ടവർ തെളിവ് സഹിതം പാമ്പാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് SH0 റിച്ചാർഡ് വർഗീസ് അറിയിച്ചു



ചിത്രം : പണം ലഭിച്ച ബിനോയി ജോൺ (ബിനോയി കടുവാക്കുഴി) 

പാമ്പാടി  : - കളഞ്ഞുകിട്ടിയ വൻ തുക പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മാതൃകയായി യുവാവ് .വാകത്താനം നാലുന്നാക്കൽ സ്വദേശിയും സിപിഐ എം കടുവാക്കുഴി ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ മുൻ മേഖല കമ്മിറ്റി അംഗവും കെഎസ്കെടിയു  കടുവാക്കുഴി യൂണിറ്റ് പ്രസിഡന്റുമായ മുറിക്കാട്ടുപറമ്പ്  ബിനോയി ജോൺ (ബിനോയി കടുവാക്കുഴി) ആണ് പണം ലഭിച്ചത് . സമീപവാസിയുടെ മരണാനന്തര ചടങ്ങിനായി  പോകുമ്പോൾ ആണ്
മീനടം ഭാഗത്ത് വെച്ചു റോഡിൽ നിന്ന് പണം അടങ്ങിയ പൊതി ലഭിക്കുന്നത്

. കടബാധ്യതയാൽ നട്ടംതിരിയുമ്പോഴും പണം സ്റ്റേഷനിൽ എത്തിക്കാൻ യുവാവ് തീരുമാനിച്ചു..  സിപിഐ എം പാമ്പാടി  ലോക്കൽ സെക്രട്ടറി കെ എസ്
പ്രതീഷിൻ്റെ  സാന്നിധ്യത്തിൽ പാമ്പാടി പോലീസ് സ്റ്റേഷനിൽ എത്തി എസ് എച്ച് ഓ റിച്ചർഡ് വർഗീസിന് കൈമാറി..  യുവാവിന്റെ സത്യസന്ധതയിൽ പാമ്പാടി പൊലീസ്   പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. 

 പണം നഷ്ടപ്പെട്ടവർ തെളിവ് സഹിതം പാമ്പാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അധികാരികൾ അറിയിച്ചു. 
പാമ്പാടി പോലീസ് സ്റ്റേഷൻ ഫോൺ നമ്പർ   04812505322

Previous Post Next Post