
ബംഗ്ലാദേശില്‍ സ്കൂൾ കെട്ടിടത്തിന് മുകളിൽ സേനാ വിമാനം തകര്‍ന്ന് വീണു. 19 മരണം സ്ഥിരീകരിച്ചു. ബംഗ്ലാദേശി എയര്‍ഫോഴ്‌സിന്റെ പരിശീലന വിമാനമായ എഫ്-7 ബിജിഐ ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
ധാക്ക ഉത്തര പ്രദേശത്തെ മൈല്‍സ്റ്റോണ്‍ സ്‌കൂള്‍ ആന്‍ഡ് കോളേജ് കാമ്പസിലാണ് വിമാനം ചൈനീസ് നിർമ്മിത വിമാനം തകര്‍ന്നുവീണത്. അപകടം നടക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിലുണ്ടായിരുന്നു എന്നാണ് റിപ്പോർടുകൾ. അപകടത്തില്‍ 19 പേർ മരിച്ചു. 70 പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
വിമാനം ബംഗ്ലാദേശ് വ്യോമസേനയുടേതാണെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല. പുറത്തുവന്ന ദൃശ്യങ്ങളില്‍ സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് പുകയുയരുന്നതും അഗ്നിശമന സേന രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതും വ്യക്തമാണ്.